റാന്നിയിൽ എൽഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി

മെമ്പർമാരായ കെ പി രവീന്ദ്രൻ, വിനോദ് എ എസ് എന്നിവർക്കെതിരെയാണ് നടപടി
റാന്നിയിൽ എൽഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ എൽഡിഎഫ്‌ പ്രസിഡന്‍റ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത ബിജെപി അംഗങ്ങളെ പാർട്ടി സസ്‌പെന്‍റ് ചെയ്തു. മെമ്പർമാരായ കെ പി രവീന്ദ്രൻ, വിനോദ് എ എസ് എന്നിവർക്കെതിരെയാണ് നടപടി.

പാർട്ടി അറിഞ്ഞല്ല സഖ്യമുണ്ടാക്കിയതെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയ കേരള കോൺഗ്രസ് മാണി വിഭാഗം അംഗം ശോഭ ചാർളിക്ക് ഇരുവരും വോട്ട് ചെയ്തത് വിവാദം ആയിരുന്നു.

നേരത്തെ ശോഭ ചാർലിയെ എൽഡിഎഫ് പുറത്താക്കിയിരുന്നു. മുന്നണി ആവശ്യപ്പെട്ടിട്ടും രാജി വയ്ക്കാൻ ശോഭ ചാർലി തയ്യാറാകാത്തിനെ തുടർന്നായിരുന്നു നടപടി.

റാന്നി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ചുവീതം സീറ്റുകളും ബിജെപിക്ക് രണ്ട് സീറ്റുകളുമാണുള്ളത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com