
ആലപ്പുഴ :വർഗീയത പറഞ്ഞു വോട്ടു പിടിക്കുന്നുവെന്ന് ആരോപിച്ചു ബി ജെ പി സ്ഥാനാർഥിക്ക് എതിരെ പരാതി .തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലാണ് പരാതി നൽകിയത് .എസ് ഡി പി ഐ ജില്ലാ പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാർഥിയുമായ എം എം താഹിറാണ് സന്ദീപ് വാചസ്പതിക്ക് എതിരെ പരാതി നൽകിയത് .
ആലപ്പുഴയിലെ ഒരു കയർ ഫാക്ടറിയിൽ പ്രചാരണത്തിന് പോയപ്പോഴാണ് വർഗീയത പറഞ്ഞുവെന്നാണ് ആരോപണം .സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് .
മതസ്പർധ വളർത്തുന്ന പ്രചാരണം നടത്തിയ സന്ദീപിനെ അയോഗ്യൻ ആക്കണമെന്നാണ് ആവശ്യം .ബി ജെ പി സ്ഥാനാർഥിക്ക് എതിരെ പോലീസിലും പരാതി നല്കിയിട്ടിട്ടുണ്ട് .ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം .