എൻ ഹരിദാസിന്റെ പത്രിക തള്ളിയതോടെ പ്രതിസന്ധിയിൽ ബി ജെ പി നേതൃത്വം

പത്രിക തള്ളിയ സാഹചര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ ആണ് ഹരിദാസിന്റെ തീരുമാനം .
എൻ ഹരിദാസിന്റെ പത്രിക തള്ളിയതോടെ പ്രതിസന്ധിയിൽ ബി ജെ പി നേതൃത്വം

കണ്ണൂർ :തലശേരിയിൽ സ്ഥാനാർഥി എൻ ഹരിദാസിന്റെ പത്രിക തള്ളിയതോടെ പ്രതിസന്ധിയിൽ ബി ജെ പി നേതൃത്വം .കേന്ദ്ര ആഭ്യന്തര മന്ത്രി തലശേരിയിൽ എത്താൻ ഇരിക്കെയാണ് നാമനിർദേശ പട്ടിക തള്ളിയത് .25 -നാണ് അമിത് ഷാ തലശേരിയിൽ എത്തുന്നത് .

സ്ഥാനാർഥി ഇല്ലാതായതോടെ അമിത് ഷായുടെ സന്ദർശനം മറ്റു എവിടേയ്ക്ക് എങ്കിലും മാറ്റും .പത്രിക തള്ളിയ സാഹചര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ ആണ് ഹരിദാസിന്റെ തീരുമാനം .

ഫോം എ സമർപ്പിക്കാത്തതാണ് നാമനിർദേശ പട്ടിക തള്ളാനുള്ള കാരണമായി പറയുന്നത് .ജില്ലയിൽ ബി ജെ പി ക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ ഉള്ള മണ്ഡലമാണ് തലശേരി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com