വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിൽ ബി ജെ പി സി പി എമ്മിന് വോട്ട് മറിച്ചു : മുല്ലപ്പള്ളി രാമചന്ദ്രൻ

2016 -ൽ 40 ,000 -ത്തിൽ കൂടുതൽ വോട്ടുകൾ നേടിയ ബി ജെ പിക്ക് ഉപതിരഞ്ഞെടുപ്പിൽ 28 ,000 വോട്ടുകൾ മാത്രമാണ് ലഭിച്ചത് .
വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിൽ ബി ജെ പി സി പി എമ്മിന് വോട്ട്  മറിച്ചു :  മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം :വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിൽ ബി ജെ പി സി പി എമ്മിന് വോട്ട് മറിച്ചെന്ന ആരോപണവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ .2016 -ൽ 40 ,000 -ത്തിൽ കൂടുതൽ വോട്ടുകൾ നേടിയ ബി ജെ പിക്ക് ഉപതിരഞ്ഞെടുപ്പിൽ 28 ,000 വോട്ടുകൾ മാത്രമാണ് ലഭിച്ചത് .

കുറഞ്ഞു വോട്ടുകൾ മുഴുവൻ സി പി എമ്മിന് മറിക്കുക ആയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു .വട്ടിയൂർക്കാവിൽ യു ഡി എഫ് പ്രവർത്തകർ ശ്രദ്ധയോടെ മുന്നോട്ടു പോയില്ലെങ്കിൽ പരാജയം ഏറ്റു വാങ്ങേണ്ടി വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു . ബി ജെ പി യുടെ പ്രകടന പത്രിക ഒരു വഞ്ചന പത്രിക ആണെന്നും അദ്ദേഹം പറഞ്ഞു .

ഇന്ധന വില ഇത്രയും കൂടാൻ കാരണം എന്താണന്നു വ്യക്തമാക്കണം .ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന് പറയുന്നു .അത് പാർലമെൻറിൽ ആകാമലോ .ബി ജെ പി അതിനു തയ്യാർ ആണോ എന്നും അദ്ദേഹം ചോദിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com