കണ്ണൂര്‍ കൊട്ടിയൂര്‍ പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍

രാവിലെ ആറ് മണി മുതല്‍ വൈകിട്ടു ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കണ്ണൂര്‍ കൊട്ടിയൂര്‍ പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകരെയും ഓഫിസുകളെയും സിപിഐഎം ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ടു ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്നലെ രാത്രി മേഖലയില്‍ ബിജെപി- സിപിഎം സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com