കോവിഡ്;ഹെല്പ് ഡെസ്കുകൾ രൂപീകരിക്കുമെന്ന് കെ സുരേന്ദ്രൻ

പൂർണമായും കോവിഡിനെ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക് വേണ്ട സഹായം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ്;ഹെല്പ് ഡെസ്കുകൾ രൂപീകരിക്കുമെന്ന്  കെ സുരേന്ദ്രൻ

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഹെല്പ് ഡെസ്കുകൾ രൂപീകരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വരും ദിവസങ്ങളിൽ പാർട്ടി പരിപാടികൾ മാറ്റി വെയ്ക്കും.

പൂർണമായും കോവിഡിനെ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക് വേണ്ട സഹായം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അവശ്യ സ്ഥലങ്ങളിൽ എല്ലാം ബി ജെ പി 24 മണിക്കൂറും പാർട്ടി കേഡർമാരെ നിർത്തും.

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ അധ്യക്ഷനായ സമിതിയാണ് ഹെല്പ് ഡെസ്കിന് നേതൃത്വം നൽകുക. എല്ലാ ജില്ലകളിലും ബി ജെ പി ടെലിമെഡിസിൻ സംവിധാനം ഏർപ്പെടുത്തും. നാളെ മുതൽ ടെലിമെഡിസിൻ സംവിധാനം നിലവിൽ വരും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com