കേരളം പിടിക്കാന്‍ ബിജെപി; ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് പ്രകടന പത്രിക

ക്രോസ് വോട്ടിംഗ് മറികടക്കാൻ ബിജെപി പ്രത്യേക തന്ത്രത്തിന് രൂപം നൽകും
 കേരളം പിടിക്കാന്‍ ബിജെപി; ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് പ്രകടന പത്രിക

കോഴിക്കോട്: ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് പ്രകടന പത്രിക ഒരുക്കാൻ ബിജെപി. ക്രൈസ്തവ വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് ബിജെപി നേതാവ് എം ടി രമേശ് വ്യക്തമാക്കി. ക്രോസ് വോട്ടിംഗ് മറികടക്കാൻ ബിജെപി പ്രത്യേക തന്ത്രത്തിന് രൂപം നൽകുമെന്നും എംടി രമേശ് പറഞ്ഞു.

ഇന്ത്യ മുഴുവന്‍ ബി.ജെ.പി ജയിക്കുന്നു എന്നാല്‍ കേരളത്തില്‍ അതിന് സാധിക്കുന്നില്ല. കേരളത്തില്‍ ബി.ജെ.പി നേരിടുന്ന ഈ വെല്ലുവിളി മറികടക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ക്രിസ്ത്യന്‍ സമൂഹം ഉന്നയിച്ചിട്ടുള്ള അവരുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള ചില വിഷയങ്ങളുണ്ട്. ആ വിഷയങ്ങളിലൊക്കെത്തന്നെ ബിജെപിക്ക് കൃത്യമായ നിലപാടുകളുണ്ട്. ആ നിലപാടുകള്‍ ഞങ്ങളുടെ പ്രകടനപത്രികയിലുമുണ്ടാകുമെന്നും എം.ടി.രമേശ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com