ബി ജെ പി  സി പി എമും ആയുള്ള ഡീലാണ് ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് കിട്ടാത്ത കാരണം : ആർ   ബാലശങ്കർ

ബി ജെ പി സി പി എമും ആയുള്ള ഡീലാണ് ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് കിട്ടാത്ത കാരണം : ആർ ബാലശങ്കർ

കോന്നി ഉപതിരഞ്ഞെടുപ്പിൽ മൂന്നാമത് വന്ന ആൾ എന്തിനാണ് ഇപ്പോൾ കോന്നിയിൽ മത്സരിക്കുന്നത് .

കൊച്ചി :ബി ജെ പി സംസ്ഥാന നേതൃത്വവും സി പി എമും ആയുള്ള ഡീലാണ് ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിക്കപെടാൻ കാരണമെന്ന് ആർ എസ് എസ് നേതാവ് ആർ ബാലശങ്കർ .ഈ നേതൃത്വത്തെ വച്ച കേരളത്തിൽ ജയിക്കാനാവില്ലെന്ന് ബാലശങ്കർ വിമർശിച്ചു .

ചെങ്ങന്നൂരിൽ തന്റെ സ്ഥാനാർഥിത്വം നിഷേധിച്ചതിന് പിന്നിൽ ബി ജെ പി -സി പി എം ഡീൽ ഉണ്ടാകാം .ചെങ്ങന്നൂരിലും ആറന്മുളയിലും സി പി എമ്മിന്റെ ജയം ഉറപ്പാക്കുന്നതിന് പകരം കോന്നിയിൽ എന്നതായിരിക്കാം ഡീൽ .സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് എതിരെ അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചു .

കോന്നി ഉപതിരഞ്ഞെടുപ്പിൽ മൂന്നാമത് വന്ന ആൾ എന്തിനാണ് ഇപ്പോൾ കോന്നിയിൽ മത്സരിക്കുന്നത് .അതിന്റെ ഒപ്പം മഞ്ചേശ്വരത്തുമുണ്ട് .മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ ചോദ്യം ചെയ്ത ആളാണ് ഇപ്പോൾ ഹെലികോപ്റ്ററിൽ യാത്ര ചെയുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com