ബിജെപിയിലെ ആഭ്യന്തര പ്രശ്‍നങ്ങൾ ദേശീയ നേതൃത്വം ചർച്ച ചെയ്യും

പ്രതിഷേധം അറിയിച്ച മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും
ബിജെപിയിലെ ആഭ്യന്തര പ്രശ്‍നങ്ങൾ ദേശീയ നേതൃത്വം ചർച്ച ചെയ്യും

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ പ്രശ്‍നങ്ങൾ ചർച്ച ചെയ്യാൻ തീരുമാനിച്ച് ബിജെപി ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വത്തിന്റെ കടും പിടുത്തം പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുരളീധര വിഭാഗം ഉയർത്തിയ പ്രശ്‌നങ്ങളും ചർച്ച ചെയ്യും. പ്രതിഷേധം അറിയിച്ച മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും.

മുന്നാക്ക, ക്രൈസ്തവ വിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകലാൻ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകൾ കാരണമായെന്നും ദേശീയ നേതൃത്വം വിലയിരുത്തി. ശോഭാ സുരേന്ദ്രനെയും അൽഫോൺസ് കണ്ണന്താനത്തെയും പാർട്ടി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്ന കാര്യവും പരിശോധിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com