പുന്നപ്ര-വയലാർ സ്മാരകത്തിൽ ബിജെപി സ്ഥാനാർത്ഥിയുടെ പുഷ്പാർച്ചന

പുന്നപ്ര-വയലാർ സ്മാരകത്തിൽ ബിജെപി സ്ഥാനാർത്ഥിയുടെ പുഷ്പാർച്ചന

പുന്നപ്ര- വയലാർ രക്തസാക്ഷിമണ്ഡപത്തിൽ ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തി. നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുന്നെയാണ് അപ്രതീക്ഷിതമായി ഇദ്ദേഹം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത്. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ച ശേഷമായിരുന്നു പുഷ്പാർച്ചന.

പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വയസ്പതി പറഞ്ഞു. വെടിവയ്പ്പിൽ മരിച്ചവരുടെ കൃത്യമായ കണക്കുകൾ പോലും ഇടതു നേതാക്കളുടെ പക്കലില്ലെന്നും അദ്ദേഹം ആരോപിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com