തലശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി നാളത്തേക്ക് മാറ്റി

ജസ്റ്റിസ് എന്‍. നഗരേഷ് അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തലശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി നാളത്തേക്ക് മാറ്റി

കൊച്ചി: തലശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈകോടതി നാളത്തേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് എന്‍. നഗരേഷ് അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം, ഗുരുവായൂരിലെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി പരിഗണിക്കുകയാണ്. രണ്ട് കേസിലും വിധി പ്രഖ്യാപനം നാളെയാകും ഉണ്ടാകുക. അതേസമയം, തലശേരി നാമനിര്‍ദേശ പത്രിക കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥി. തലശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ കക്ഷി ചേരുന്നതിന് കോടതി അനുവാദം നല്‍കിയില്ല. നേരത്തേ കക്ഷി ചേരാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപേക്ഷ തള്ളിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com