തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം

ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു
തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം

തൃശൂര്‍ : കുന്നംകുളം പെരുമ്പിലാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം. പെരുമ്പിലാവ് ബ്ലോക്ക് ഡിവിഷന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍കുമാറിന് നേരെയാണ് ആക്രമണം ഉണ്ടായത്.

വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു സംഭവം. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം റോഡില്‍ തള്ളിയിട്ട് അക്രമിക്കുകയായിരുന്നു.

പരുക്കേറ്റ അനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com