എ പി അ​ബ്ദു​ള്ളക്കു​ട്ടി ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍; ടോം വടക്കന്‍ വക്താവ്​

ഒ രാജഗോപാലിന് ശേഷം ദേശീയ ഉപാധ്യക്ഷ പദവിയിലേക്കെത്തുന്ന മലയാളിയാണ് അബ്ദുള്ളക്കുട്ടി
എ പി അ​ബ്ദു​ള്ളക്കു​ട്ടി ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍; ടോം വടക്കന്‍ വക്താവ്​

ന്യൂഡല്‍ഹി: ബി​ജെ​പി​യു​ടെ പു​തി​യ ദേ​ശീ​യ ഭാ​ര​വാ​ഹി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. എ.പി.അബ്‌ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉ​പാ​ധ്യ​ക്ഷ​നാ​യി നിയമിച്ചു. ഒ രാജഗോപാലിന് ശേഷം ദേശീയ ഉപാധ്യക്ഷ പദവിയിലേക്കെത്തുന്ന മലയാളിയാണ് അബ്ദുള്ളക്കുട്ടി. തേ​ജ​സ്വി സൂ​ര്യ​യാ​ണ് യു​വ​മോ​ര്‍​ച്ച​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​ന്‍.

പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ഡ്ഡ​യാ​ണ് 23 പു​തി​യ പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. 12 ഉ​പാ​ധ്യ​ക്ഷ​ന്മാ​രും എ​ട്ട് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്.

കോ​ണ്‍​ഗ്ര​സ് വി​ട്ട് എ​ത്തി​യ മ​ല​യാ​ളി ടോം ​വ​ട​ക്ക​ന്‍, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ എ​ന്നി​വ​ര്‍ പാ​ര്‍​ട്ടി​യു​ടെ ദേ​ശീ​യ വ​ക്താ​ക്ക​ളാ​യി. പൂ​നം മ​ഹാ​ജ​ന് പ​ക​ര​മാ​യാ​ണ് തേ​ജ്വ​സി സൂ​ര്യ യു​വ​മോ​ര്‍​ച്ച അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

രമണ്‍ സിങ്, വസുന്ധര രാജ സിന്ധ്യ, രാധാ മോഹന്‍ സിങ്, ബൈജയന്ത് ജെ, രഘുബര്‍ ദാസ്, മുകുള്‍ റോയ്, രേഖ വര്‍മ, അന്നപൂര്‍ണ ദേവി, ഭാരതി ബെന്‍, കെ.അരുണ, ചുബാ വോ എന്നിവരാണ് മറ്റ് ഉ​പാ​ധ്യ​ക്ഷന്‍മാര്‍.

അ​തേ​സ​മ​യം മു​തി​ര്‍​ന്ന നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, ശോ​ഭ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്ക് പു​തി​യ പ​ട്ടി​ക​യി​ലും പ​ദ​വി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

ബിജെപി സാമൂഹിക മാധ്യമ സെല്ലിന്‍റെ മേധാവിയായി അമിത് മാളവ്യ തുടരും.അമിത് മാളവ്യയെ നീക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍സ്വാമി എംപി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. ദേശീയ ട്രഷറായി ഉത്തര്‍പ്രേദശില്‍ രാജേഷ് അഗര്‍വാളിനെയും നിയമിച്ചു.

Related Stories

Anweshanam
www.anweshanam.com