കുഴൽ പണം തട്ടിയ കേസിൽ പാർട്ടിക്ക് എതിരായ ആരോപണം ശരിയല്ലെന്ന് ബി ജെ പി

കുഴൽ പണം കൊണ്ട് വന്നത് തങ്ങൾക്ക് വേണ്ടിയല്ലെന്ന് ബി ജെ പി തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ പറഞ്ഞു.
കുഴൽ പണം തട്ടിയ കേസിൽ പാർട്ടിക്ക് എതിരായ ആരോപണം ശരിയല്ലെന്ന് ബി ജെ പി

തൃശൂർ:കൊടകരയിൽ രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ട് വന്ന കുഴൽ പണം തട്ടിയ കേസിൽ പാർട്ടിക്ക് എതിരെ ഉയർന്ന വരുന്ന ആരോപണങ്ങൾ നിഷേധിച്ച് ബി ജെ പി.

കുഴൽ പണം കൊണ്ട് വന്നത് തങ്ങൾക്ക് വേണ്ടിയല്ലെന്ന് ബി ജെ പി തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ പറഞ്ഞു. പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ല. പാർട്ടിയുടെ പണം കൈകാര്യം ചെയ്യുന്നത് ഉത്തരവാദിത്വപ്പെട്ട നേതാക്കളും പ്രവർത്തകരുമാണ്.

പാർട്ടിയുടെ ഇടപാടുകൾ സുതാര്യമാണ്. കുഴൽ പണം വഴി പണം കടത്തുന്നത് സി പി എം ആണെന്ന് അദ്ദേഹം ആരോപിച്ചു.സി പി എം നേതാക്കൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com