പക്ഷിപ്പനി ഇതുവരെ സ്ഥിരീകരിച്ചത് 10 സംസ്ഥാനങ്ങളിൽ; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം

രാജസ്ഥാനിലും ഉത്തരാഖണ്ഡിലും രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം പത്തായത്
പക്ഷിപ്പനി ഇതുവരെ സ്ഥിരീകരിച്ചത് 10 സംസ്ഥാനങ്ങളിൽ; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
ANI

ന്യൂഡല്‍ഹി: രാജ്യത്ത് പക്ഷിപ്പനി വ്യാപിക്കുന്നു. പത്തു സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

പക്ഷിപ്പനി വ്യാപിക്കുന്നസാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം നിര്‍ദ്ധേശിച്ചു.

രാജസ്ഥാനിലും ഉത്തരാഖണ്ഡിലും രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം പത്തായത്.

ഹരിയാനയില്‍ ഇതുവരെ നാല് ലക്ഷം പക്ഷികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ 800 ഇറച്ചിക്കോഴികളെ ചത്തനിലയില്‍ കണ്ടെത്തി. ഇവിടെ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇറച്ചികോഴികളെ നശിപ്പിക്കാനുള്ള നടപടി തുടങ്ങി. ഡല്‍ഹിയില്‍ ചത്തനിലയില്‍ കണ്ടെത്തിയ താറാവിലും കാക്കയിലുമാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

നിലവിൽ കേരളം, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ദേശാടന പക്ഷികളും കാക്കകളുമാണാ് കൂടുതലായി ചാവുന്നത്.

വെളളത്തിന് സമീപമുള്ള പ്രദേശങ്ങളിലും പക്ഷി മാർക്കറ്റുകളിലും പൗൾട്രി ഫാമുകളിലും നിരീക്ഷണം ശക്തമാക്കാനാണ് കേന്ദ്രത്തിന്റെ നർദ്ദേശം. ചത്ത പക്ഷികളെ സംസ്‌കരിക്കുകയും പ്രദേശത്ത് അതീവ ജാഗ്രത പുലർത്തുകയും വേണം. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com