പക്ഷിപ്പനി: വളർത്തുപക്ഷികളെ കൊല്ലേണ്ടിവരുന്ന കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

നശിപ്പിക്കുന്ന ഒരു മുട്ടക്ക് അഞ്ച് രൂപ വീതവും ധനസഹായം നൽകും
പക്ഷിപ്പനി: വളർത്തുപക്ഷികളെ കൊല്ലേണ്ടിവരുന്ന കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ വളർത്തുപക്ഷികളെ കൊല്ലേണ്ടിവരുന്ന കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പക്ഷിപ്പനി സാഹചര്യം മുൻ നിര്‍ത്തി ജാഗ്രതയോടെ നീങ്ങാനും പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ 10 ദിവസം കൂടി കർശന നിരീക്ഷണം തുടരാനുമാണ് തീരുമാനം.

രോഗബാധ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ പക്ഷികളേയും കൊന്നൊടുക്കാനാണ് തീരുമാനം. ആ​ദ്യ ദി​നം 23,830 പ​ക്ഷി​ക​ളെ​യാ​ണ്​ കൊ​ന്ന​ത്. രണ്ട് ജില്ലകളിലുമായി 40,000ൽ ഏറെ പക്ഷികളെയാണ് കൊല്ലേണ്ടിവരിക..

കോഴി, താറാവ് ഉൾപ്പെടെ രണ്ട് മാസത്തിൽ താഴെ പ്രായമുള്ള കൊന്നൊടുക്കുന്ന ഓരോ പക്ഷിക്കും 100 രൂപ വീതവും രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ളവക്ക് 200 രൂപ വീതവും ധനസഹായം അനുവദിക്കും. നശിപ്പിക്കുന്ന ഒരു മുട്ടക്ക് അഞ്ച് രൂപ വീതവും ധനസഹായം നൽകും.

അതേസമയം, സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണെന്നാണ് കർഷകർ പറയുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ കർഷകരാണ് പക്ഷിപ്പനി മൂലം ഏറെ നഷ്ടം സഹിക്കേണ്ടിവരുക. ഈ ജില്ലകളിലാണ് നിലവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com