ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി. ബിനീഷിന്റെ വാദങ്ങളെ എതിർത്ത് ഇ ഡി തടസ്സവാദം സമർപ്പിക്കും.
ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബാംഗ്ലൂർ: കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അച്ഛൻ കോടിയേരി ബാലകൃഷ്ണൻ കാൻസർ ബാധിതനാണ്,അച്ഛനൊപ്പം നിൽക്കണമെന്നും അപേക്ഷയിൽ പറയുന്നു.

കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി. ബിനീഷിന്റെ വാദങ്ങളെ എതിർത്ത് ഇ ഡി തടസ്സവാദം സമർപ്പിക്കും.

രണ്ടു തവണ സെഷൻസ് കോടതി തള്ളിയത് അപേക്ഷയാണ് ഹൈക്കോടതിയിൽ എത്തിയത്. ബിനീഷിന്റെ അറസ്റ്റ് രേഖപെടുത്തിയിട്ട് 175 ദിവസം കഴിഞ്ഞു. പരപ്പന അഗ്രഹാര ജയിലിലാണ് നിലവിൽ ബിനീഷ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com