ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും; കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കും

രാവിലെ എട്ടുമണിക്ക് മുന്‍പായി ബിനീഷിനെ ഇഡി ഓഫീസില്‍ എത്തിച്ചു അവസാന വട്ടചോദ്യം ചെയ്യല്‍ നടക്കും
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും; കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കും

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ല​ഹ​രി​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പി​ടി​യി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്കു മുമ്ബായി ബിനീഷിനെ കോടതിയില്‍ ഹാജരാക്കണം. രാവിലെ എട്ടുമണിക്ക് മുന്‍പായി ബിനീഷിനെ ഇഡി ഓഫീസില്‍ എത്തിച്ചു അവസാന വട്ടചോദ്യം ചെയ്യല്‍ നടക്കും. ബി​നീ​ഷി​നെ ക​സ്റ്റ​ഡി​യി​ലാ​വ​ശ്യ​പ്പെ​ട്ട് നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യും കോ​ട​തി​യെ സ​മീ​പി​ക്കും.

അ​തേ​സ​മ​യം, നാ​ല് ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബി​നീ​ഷ് കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും. ബി​നീ​ഷി​നെ കാ​ണാ​ന്‍ അ​നു​വ​ദി​ക്കാ​തി​രു​ന്ന ഇ​ഡി ന​ട​പ​ടി ബി​നീ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ക്കും. ക​സ്റ്റ​ഡി​യി​ല്‍ മ​ര്‍​ദ്ദ​ന​മേ​റ്റ​ന്ന ബി​നീ​ഷി​ന്‍റെ പ​രാ​തി​യും അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ക്കും. ഇ​ഡി​യു​ടെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ലും ബി​നീ​ഷ് ഹ​ര്‍​ജി ന​ല്‍​കും.

അതേസമയം ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് എന്‍സിബി ഇന്ന് ഹര്‍ജി നല്‍കിയേക്കും.നടുവേദന അനുഭവപെട്ടതിനെ തുടര്‍ന്ന് ബിനീഷിനെ ഇന്നലെ വൈകീട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെയാണ് ആശുപത്രിയില്‍ നിന്ന് തിരിച്ചുകൊണ്ടുവന്നത്. ബിനീഷിന്റെ ആരോഗ്യ വിവരങ്ങള്‍ ഇ.ഡി നല്‍കുന്നില്ലെന്ന് അഭിഭാഷകന്‍ രഞ്ജിത്ത് ശങ്കര്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു

Related Stories

Anweshanam
www.anweshanam.com