ബിനീഷിന്‍റെ ജുഡീഷ്യല്‍ കസ്​റ്റഡി ഒരു മാസത്തേക്ക്​ നീട്ടി

കേസില്‍ ബിനീഷി​െന്‍റ ജാമ്യാപേക്ഷ തിങ്കളാഴ്​ച ബംഗളൂരു സിറ്റി സെഷന്‍സ്​ കോടതി തള്ളിയിരുന്നു
ബിനീഷിന്‍റെ ജുഡീഷ്യല്‍ കസ്​റ്റഡി ഒരു മാസത്തേക്ക്​ നീട്ടി

ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. അടുത്തമാസം 23 വരെയാണ് കാലാവധി കോടതി നീട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് 117 ദിവസമായി.

ബിനീഷിന്‍റെ ജുഡീഷ്യല്‍ കസ്​റ്റഡി ഒരു മാസത്തേക്ക്​ നീട്ടി. കേസില്‍ ബിനീഷി​െന്‍റ ജാമ്യാപേക്ഷ തിങ്കളാഴ്​ച ബംഗളൂരു സിറ്റി സെഷന്‍സ്​ കോടതി തള്ളിയിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാവാനുണ്ടെന്ന ഇ.ഡി വാദം പരിഗണിച്ചാണ്​ കേസില്‍ നാലാം പ്രതിയായ ബിനീഷി​െന്‍റ ജാമ്യാപേക്ഷ തള്ളിയത്​. കേസില്‍ ഒക്​ടോബര്‍ 29നാണ് ബിനീഷ് അറസ്റ്റിലായത്.

അതേസമയം, ബിനീഷിനെ പ്രതിപ്പട്ടികയില്‍ പോലും ചേർക്കാതെയാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. എന്നാല്‍ ബിനീഷ്, മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ലഹരി ഇടപാടിലൂടെ കോടികൾ സമ്പാദിച്ചു എന്നായിരുന്നു ഇഡി കുറ്റപത്രം.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com