ആ​റ് മ​ണി​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം​ ചെ​യ്യ​ലി​നു ശേ​ഷം ബി​നീ​ഷ് കോ​ടി​യേ​രി​യെ വി​ട്ട​യ​ച്ചു

ബം​ഗ​ളൂ​രു ശാ​ന്തി ന​ഗ​റി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ ഇ​ന്ന് രാ​വി​ലെ 11ഓ​ടെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ ആ​രം​ഭി​ച്ച​ത്
ആ​റ് മ​ണി​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം​ ചെ​യ്യ​ലി​നു ശേ​ഷം ബി​നീ​ഷ് കോ​ടി​യേ​രി​യെ വി​ട്ട​യ​ച്ചു

ബം​ഗ​ളൂ​രു: ആ​റ് മ​ണി​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം​ ചെ​യ്യ​ലി​നു ശേ​ഷം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) വി​ട്ട​യ​ച്ചു. ബം​ഗ​ളൂ​രു ശാ​ന്തി ന​ഗ​റി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ ഇ​ന്ന് രാ​വി​ലെ 11ഓ​ടെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ ആ​രം​ഭി​ച്ച​ത്.

എ​ന്‍​സി​ബി അ​റ​സ്റ്റ് ചെ​യ്ത അ​നൂ​പി​ല്‍​നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സാമ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​നാ​ണു ബി​നീ​ഷി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. അ​നൂ​പ് മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം ന​ട​ത്തി​യെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടാ​ണോ ബി​നീ​ഷ് സ​ഹാ​യി​ച്ച​തെ​ന്നാ​ണ് ഇ​ഡി പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.45-ന് ​എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ലെ​ത്തി​യ ബി​നീ​ഷി​നെ പി​ന്നീ​ട് അ​സി. ഡ​യ​റ​ക്ട​ര്‍ സോ​മ​ശേ​ഖ​ര​യു​ടെ മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ​വെ​ച്ചാ​ണ് ചോ​ദ്യം​ചെ​യ്യ​ല്‍ ന​ട​ന്ന​ത്. രാ​വി​ലെ കാ​ത്തു​നി​ന്ന മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ അ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നി​ല്ല.

വൈ​കു​ന്നേ​രം അ​ഞ്ചോ‌​ടെ ഇ​ഡി ഓ​ഫീ​സി​ല്‍​നി​ന്ന് പു​റ​ത്തേ​ക്കു വ​ന്ന ബി​നീ​ഷി​ന് ചെ​റി​യ രീ​തി​യി​ല്‍ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. വി​ശ്ര​മി​ക്കാ​നു​ള്ള സ്ഥ​ല​ത്ത് അ​ല്‍​പ​നേ​രം ഇ​രി​ക്കു​ക​യും വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം വാ​ഹ​ന​ത്തി​ല്‍ ക​യ​റി പോ​യ​ത്. ചോ​ദ്യം​ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും തു​ട​ര്‍​ന്നു​ള്ള ചോ​ദ്യം​ചെ​യ്യ​ലി​ന് ഇ​നി​യും വി​ളി​പ്പി​ച്ചേ​ക്കു​മെ​ന്നു​മാ​ണ് വി​വ​രം.

2015ല്‍ ​ക​മ്മ​ന​ഹ​ള്ളി​യി​ല്‍ ഹോ​ട്ട​ല്‍ തു​ട​ങ്ങാ​ന്‍ ബി​നീ​ഷ് പ​ണം ന​ല്‍​കി​യെ​ന്ന് അ​നൂ​പ് നേ​ര​ത്തെ എ​ന്‍​സി​ബി​ക്കു മൊ​ഴി ന​ല്‍​കി​യി​രു​ന്നു. അ​നൂ​പി​ന് പ​ണം ക​ട​മാ​യി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ബി​നീ​ഷും സ​മ്മ​തി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ അ​നൂ​പി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് 20 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി 30 ല​ക്ഷ​ത്തോ​ളം രൂ​പ വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി​യെ ചോ​ദ്യം​ചെ​യ്യാ​നാ​യി വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

Related Stories

Anweshanam
www.anweshanam.com