കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി

ഇഡിയുടെ അറസ്റ്റ് നിയമപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി ബിനീഷ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി

ബംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിമാന്‍ഡിലുള്ള ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ല എന്ന വാദം തള്ളിയാണ് ബംഗളൂരു സെഷന്‍സ് കോടതി ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിക്കാതിരുന്നത്. ബിനീഷ് കോടിയേരിക്ക് ജാമ്യത്തിനായി ഇനി ഹൈക്കോടതിയെ സമീപിക്കാം.

23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബിനീഷ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബിനീഷ് നവംബര്‍ 11 മുതല്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഇഡിയുടെ അറസ്റ്റ് നിയമപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി ബിനീഷ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com