ബിനീഷിനെ കാണാന്‍ അനുവദിക്കണം; ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി അഞ്ചിന് പരിഗണിക്കും

ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിക്കും
ബിനീഷിനെ കാണാന്‍ അനുവദിക്കണം;  ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി അഞ്ചിന് പരിഗണിക്കും

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് നവംമ്പര്‍ അഞ്ചിലേക്ക് മാറ്റി.

കര്‍ണാടക ഹൈക്കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിക്കും. തനിക്ക് ശാരീരിക അവശതയും ഛര്‍ദിയുമുണ്ടെന്ന് ഇഡി ഓഫീസിലേക്ക് കൊണ്ട് വരുന്നതിനിടെ ബിനീഷ് പറഞ്ഞു.alsoreadബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി

അതേസമയം, താന്‍ ചെയ്യാത്ത കാര്യങ്ങള്‍ പറയാന്‍ അന്വേഷണ സംഘം പ്രേരിപ്പിക്കുന്നുവെന്ന് ബിനീഷ് കൊടിയേരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് ബിനീഷ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്

.ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് പറയുന്നത്.സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതെകുറിച്ച്‌ വിവരങ്ങള്‍ നല്‍കാന്‍ ബിനീഷ് കോടിയേരി തയ്യാറാകുന്നില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്.

Related Stories

Anweshanam
www.anweshanam.com