ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ഇഡിക്ക് പിന്നാലെ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോയും ബിനീഷിനുമേല്‍ പിടിമുറുക്കുകയാണ്
ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ബെംഗളൂരു എന്‍സിബി സോണല്‍ ആസ്ഥാനത്ത് ഇന്നലെ രാത്രി മുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

ഇഡിക്ക് പിന്നാലെ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോയും ബിനീഷിനുമേല്‍ പിടിമുറുക്കുകയാണ്. ബെംഗളൂരു മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്ത എന്‍സിബി ആദ്യമായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിനീഷിനെ കേസില്‍ പ്രതി ചേര്‍ക്കുന്നതടക്കമുള്ള നടപടികളിലേക്ക് എന്‍സിബി കടന്നേക്കും.

കേസില്‍ എന്‍സിബി നിലപാട് ബിനീഷിന് നിര്‍ണായകമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

Related Stories

Anweshanam
www.anweshanam.com