ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അബ്ദുല്‍ ലത്തീഫ് എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരായി

ലത്തീഫിന്റെ മറുപടി വിശ്വാസയോഗ്യമല്ലെന്നായിരുന്നു ഇഡിയുടെ വിലയിരുത്തല്‍
ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അബ്ദുല്‍ ലത്തീഫ് എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരായി

ബിനീഷ് കോടിയേരിക്കെതിരായ സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് സുഹൃത്ത് അബ്ദുല്‍ ലത്തീഫ് എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരായി. ഇദ്ദേഹം ബിനീഷിന്റെ ബിനാമിയാണെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ സംശയം. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ കോവിഡ് ക്വാറന്റീനിലാണെന്ന മറുപടിയാണ് ലത്തീഫ് നല്‍കിയത്. ലത്തീഫിന്റെ മറുപടി വിശ്വാസയോഗ്യമല്ലെന്നായിരുന്നു ഇഡിയുടെ വിലയിരുത്തല്‍. ബിനീഷിനൊപ്പം ലത്തീഫിനെ ഇരുത്തി ചോദ്യം ചെയ്യണമെന്നാണ് പിന്നീട് എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചത്. കാര്‍ പാലസ് അടക്കം തിരുവനന്തപുരത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് ലത്തീഫ്.

അതേസമയം, ബിനീഷ് കോടിയേരിയുടെ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഇന്ന് കോടതിക്ക് മുന്നില്‍ ഹാജരാക്കും. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം കോടതിയെ അറിയിക്കും. കസ്റ്റഡി നീട്ടി ചോദിക്കാനും സാധ്യതയുണ്ട്.

Related Stories

Anweshanam
www.anweshanam.com