മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ 24ന് പ​രി​ഗ​ണി​ക്കും

ജാ​മ്യാ​പേ​ക്ഷ ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചു
മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ 24ന് പ​രി​ഗ​ണി​ക്കും

ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി ജാ​മ്യം തേ​ടി ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ല്‍. ബി​നീ​ഷ് സ​മ​ര്‍​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഈ മാസം 24ന് പ​രി​ഗ​ണി​ക്കും.

അ​തേ​സ​മ​യം ജാ​മ്യാ​പേ​ക്ഷ ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചു. ത​ങ്ങ​ള്‍​ക്ക് തെ​ളി​വു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നും ഇ​ഡി അ​ഭ്യ​ര്‍​ഥി​ച്ചു.

അറസ്റ്റ് നിയമ വിരുദ്ധമെന്ന് പ്രതിഭാഗവും വാദിച്ചു. ഇതിന് പിന്നാലെയാണ് തുടര്‍വാദം കേള്‍ക്കാനായി കേസ് 24-ാം തീയതിയിലേക്ക് മാറ്റിയത്.

അതേ സമയം, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി കാലാവധി.

Related Stories

Anweshanam
www.anweshanam.com