ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി 14ന്

ജാമ്യത്തെ എതിര്‍ത്തുകൊണ്ട് ഇ.ഡിക്കുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഓണ്‍ലൈനായി വാദിച്ചു
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി 14ന്

ബംഗളൂരു: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്​റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി പറയുന്നതിനായി ബംഗളൂരു പ്രത്യേക കോടതി ഡിസംബര്‍ 14ലേക്ക് മാറ്റി.

ജാമ്യത്തെ എതിര്‍ത്തുകൊണ്ട് ഇ.ഡിക്കുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഓണ്‍ലൈനായി വാദിച്ചു. മയക്കുമരുന്ന് ഇടപാടുകളിലൂടെയാണ് സാമ്ബത്തിക ഇടപാടുകള്‍ നടത്തിയതെന്നും കള്ളപ്പണം വെളുപ്പിച്ചതിന് ബിനീഷിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. സ്വാധീനമുള്ള വ്യക്തിയായതിനാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും വാദിച്ചു.

എന്നാല്‍, കേസില്‍ എല്ലാ സാക്ഷികളുടെയും മൊഴി എടുത്തതാണെന്നും അതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന വാദം നിലനില്‍ക്കില്ലെന്നും ബിനീഷിെന്‍റ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ബിനീഷിെന്‍റ പേരില്‍ ലഹരിമരുന്ന് കേസില്ലെന്നും ജാമ്യത്തിന് കോടതി പറയുന്ന ഏതു വ്യവസ്ഥയും പാലിക്കുമെന്നും അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com