കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് 55 ലക്ഷം രൂപയുടെ സ്വര്‍ണ്ണം

മലപ്പുറം മൂര്‍ക്കനാട് സ്വദേശി റാഷിദില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് 55 ലക്ഷം രൂപയുടെ സ്വര്‍ണ്ണം

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1117 ഗ്രാം സ്വര്‍ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. മലപ്പുറം മൂര്‍ക്കനാട് സ്വദേശി റാഷിദില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.

ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയുടെ വിമാനത്തില്‍ എത്തിയതായിരുന്നു റാഷിദ്. സ്വര്‍ണമിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്. വിപണിയില്‍ ഇതിന് ഏകദേശം 55 ലക്ഷം രൂപ വില വരും. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com