കൊല്ലത്ത് വന്‍ ലഹരിമരുന്ന് വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍

രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്സൈസ് സംഘം പിടികൂടി.
കൊല്ലത്ത് വന്‍ ലഹരിമരുന്ന് വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് വന്‍ ലഹരിമരുന്ന് വേട്ട. രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്സൈസ് സംഘം പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം. തൃശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍ രാജ്, കാവനാട് സ്വദേശി അജിമോനുമാണ് പിടിയിലായത്. തൃശൂര്‍ സ്വദേശി ഹാഷിഷ് ഓയില്‍ ചവറയിലെത്തിക്കുകയും അവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തിരുന്നതായും എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം അന്വേഷണം വ്യാപിപ്പിച്ചത്.

Related Stories

Anweshanam
www.anweshanam.com