ഭീമ ജ്വല്ലറിക്കെതിരെയുള്ള വ്യാജ പ്രചരണം; ഇടപെടാൻ പരിമിതിയുണ്ടെന്ന് കേന്ദ്രം

വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്രത്തെ നിയന്ത്രിക്കുന്നതില്‍ തടസ്സങ്ങളുണ്ട്.
ഭീമ ജ്വല്ലറിക്കെതിരെയുള്ള വ്യാജ പ്രചരണം; ഇടപെടാൻ പരിമിതിയുണ്ടെന്ന് കേന്ദ്രം

കൊച്ചി: ഭീമ ജ്വല്ലറിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നതിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയില്‍ വ്യക്തമാക്കി. സുപ്രീംകോടതി വിധി പ്രകാരം ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യുന്നതിൽ തടസ്സമുണ്ടെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്രത്തെ നിയന്ത്രിക്കുന്നതില്‍ പരിമിതികളുണ്ട്. കൃത്യമായ നടപടിക്രമങ്ങളിലൂടെ മാത്രമേ ഇതിനെ നിയന്ത്രിക്കാനാവൂവെന്നും കേന്ദ്രം വ്യക്തമാക്കി. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ നിലപാട് തേടിയിട്ടുണ്ട്. ഹര്‍ജി രണ്ട് ആഴ്ച്ചകൾക്ക് ശേഷം വീണ്ടും പരിഗണിക്കും.

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഭീമക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കണം, പ്രചരണങ്ങള്‍ തടയണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഭീമ ജ്വല്ലറി ഉടമ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുന്നതിന് പകരം മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്യുകയാണ് വേണ്ടതെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

Related Stories

Anweshanam
www.anweshanam.com