ഭാഗ്യലക്ഷമിയുടെ അറസ്റ്റ് 30 വരെ തടഞ്ഞു

നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭാഗ്യലക്ഷമിയുടെ അറസ്റ്റ് 30 വരെ തടഞ്ഞു

അശ്ലീലം പറഞ്ഞതിന് യൂട്യൂബറെ താമസസ്ഥലത്തെത്തി മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 30 ന് വിധി പറയുമെന്നു ഹൈക്കോടതി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. നിയമം കയ്യിലെടുക്കുന്നത് ശരിയാണോയെന്നും കോടതി ചോദിച്ചു.

വിജയ് പി നായർ സ്വമേധയാ ലാപ്ടോപ്പും ഫോണും നൽകിയതാണെന്നും മോഷ്ടിച്ചതല്ലെന്നും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ അപ്പോൾ തന്നെ പൊലീസിന് കൈമാറി. ഇതനുസരിച്ചു പൊലീസ് കേസെടുത്തു. അതിനു ശേഷമാണ് വിജയ് പി നായരുടെ പരാതി വരുന്നത്. വിജയ് പി നായർ വിളിച്ചത് അനുസരിച്ചാണ് സുഹൃത്തുക്കൾക്കൊപ്പം അയാൾ തമാമസിക്കുന്ന മുറിയിൽ ചെന്നത്. അല്ലാതെ അതിക്രമിച്ചു കയറിയതല്ല. മുറിയിൽ കയറിയപ്പോൾ വിജയ് പി നായർ ഉപദ്രവിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ഒരു പിടിവലി നടന്നത്. പൊലീസ് ചുമത്തിയിരിക്കുന്ന മോഷണം ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു.

നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്താന് അധികാരമെന്നും ഒരാളെ മുറിയിൽ കയറി ആക്രമിക്കാൻ ധൈര്യം ഉണ്ടെങ്കിൽ ജയിലിൽ പോകാൻ ഭയക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. നിയമം കയ്യിലെടുക്കുമ്പോൾ അനന്തര നടപടികൾ നേരിടാൻ തയാറാകണമെന്നും കോടതി പറഞ്ഞു. മോഷ്ടിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നിരിക്കമെന്നില്ലെന്ന് സർക്കാർ അഭിഭാഷനും ചൂണ്ടിക്കാട്ടി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com