ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഹൈക്കോടതിയിലേക്ക്

നിലവില്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും.
ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഹൈക്കോടതിയിലേക്ക്

കൊച്ചി: യൂട്യൂബറായ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും ഹൈക്കോടതിയെ സമീപിച്ചേക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ കീഴ് കോടതി തള്ളിയ സാഹചര്യത്തിലാണ് നീക്കം. ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി പരിഗണിച്ചശേഷം മാത്രമെ തുടര്‍ നടപടികളെക്കുറിച്ച് പൊലീസ് ആലോചിക്കു. നിലവില്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും.

അതേസമയം, വിജയ് പി നായരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പൊലീസിലേല്‍പ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനില്‍ക്കില്ലെന്നാകും ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും പ്രധാനമായും വാദിക്കുക. എന്നാല്‍ ഹൈക്കോടതിയിലും പൊലീസ് നിലപാട് കടുപ്പിക്കാനാണ് സാധ്യത. മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനം നിര്‍ണായകമാണ്.

Related Stories

Anweshanam
www.anweshanam.com