നഗരത്തിലെ യാചകരെ കോവിഡ് പരിശോധന നടത്തി മാറ്റിപ്പാര്‍പ്പിക്കും: മേയര്‍ കെ ശ്രീകുമാര്‍

നഗരത്തിലെ യാചകരെ കോവിഡ് പരിശോധന നടത്തി മാറ്റിപ്പാര്‍പ്പിക്കും: മേയര്‍ കെ ശ്രീകുമാര്‍

തിരുവനന്തപുരം: നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന യാചകരെ കണ്ടെത്തി ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തിയ ശേഷം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളിലേക്ക് ഞായറാഴ്ച മുതല്‍ മാറ്റി പാര്‍പ്പിക്കുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. നഗരസഭയും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്നാണ് മാറ്റി പാര്‍പ്പിക്കുന്നത്.

ആദ്യത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നഗരത്തിലെ മുഴുവന്‍ യാചകര്‍ക്കായും നഗരസഭ ക്യാമ്ബുകള്‍ ഒരുക്കിയിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പലരും കൊഴിഞ്ഞ് പോവുകയായിരുന്നു.

നഗരത്തില്‍ കൊവിഡ് സമൂഹ വ്യാപന ഭീഷണികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവരെ ആന്റിജന്‍ പരിശോധന നടത്തിയ ശേഷം സുരക്ഷിത കേന്ദ്രത്തിലേക്ക് നഗരസഭയും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് മാറ്റി പാര്‍പ്പിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com