കിടക്ക നിര്‍മ്മാണ കമ്പനിക്ക് തീപിടിച്ചു

ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു തീപിടിത്തം ഉണ്ടായത്.
കിടക്ക നിര്‍മ്മാണ കമ്പനിക്ക് തീപിടിച്ചു

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പീച്ചനാംമുകളില്‍ കിടക്ക നിര്‍മ്മാണ കമ്പനിക്ക് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു തീപിടിത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമായതെന്ന് കരുതുന്നു. 30 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് പ്രാഥമിക നിഗമനം

Related Stories

Anweshanam അന്വേഷണം
www.anweshanam.com