ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ്; രവി പൂജാരിയെ കൊച്ചിയില്‍ എത്തിക്കും

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ്; രവി പൂജാരിയെ കൊച്ചിയില്‍ എത്തിക്കും

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ മുഖ്യപ്രതി രവി പൂജാരിയെ മാര്‍ച്ച് എട്ടിന് കൊച്ചിയില്‍ എത്തിക്കും. രവി പൂജാരിയെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കാന്‍ ബംഗളൂരു കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. കൊലപാതകം അടക്കമുള്ള കേസില്‍ തെളിവെടുപ്പിനായി രവി പൂജാരിയെ ബംഗളൂരുവില്‍ നിന്ന് ഇന്ന് മുംബൈയിൽ എത്തിച്ചിട്ടുണ്ട്.

രവി പൂജാരിയെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കണമെന്ന കൊച്ചി ക്രൈംബ്രാഞ്ചിന്റെ ആവശ്യ പ്രകാരമാണ് ബംഗളൂരു കോടതി അനുവദിച്ചത്. രവി പൂജാരിയെ കൊച്ചിയില്‍ എത്തിക്കാന്‍ പരപ്പന അഗ്രഹാര ജയില്‍ സൂപ്രണ്ട് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് എട്ടാം തിയതി കോടതിയിലെത്തിച്ചതിന് ശേഷം രവി പൂജാരിയെ പത്ത് ദിവസത്തേക്ക് കൊച്ചി ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്നായിരിക്കും ബ്യൂട്ടിപാര്‍ലറില്‍ വെടിവയ്പ് കേസ് സംബന്ധിച്ച് രവി പൂജാരയെ ചോദ്യം ചെയ്യുക.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com