കോവിഡ് വ്യാപനം: ശനിയും ഞായറും മദ്യശാലകൾ തുറക്കില്ല

തിങ്കളാഴ്ച മുതൽ ഇവ പ്രവർത്തനം പുനരാരംഭിക്കും
കോവിഡ് വ്യാപനം: ശനിയും ഞായറും മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നാളെയും മറ്റന്നാളും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാ​ഗമായി മദ്യശാലകൾ പ്രവർത്തിക്കില്ല. വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് ബവ്കോ ഷോപ്പുകളും 7.30 ഓടെ ബാറുകളും പ്രവർത്തനം നിർത്തും. തിങ്കളാഴ്ച മുതൽ ഇവ പ്രവർത്തനം പുനരാരംഭിക്കും.

മദ്യശാലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനിക്കും.

എക്സൈസ് വകുപ്പിന്റെ ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന ആശുപത്രികൾ ഒഴികെയുള്ള സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്നും എക്സൈസ് കമ്മിഷണർ വ്യക്തമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com