സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ തുറന്നു പ്രവര്‍ത്തിക്കും
Kerala

സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ തുറന്നു പ്രവര്‍ത്തിക്കും

ഞായറാഴ്ചത്തെ സമ്ബൂര്‍ണ ലോക്ഡൗണില്‍ ഇളവ് നല്‍കിയതോടെ നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകളും തുറന്നു പ്രവര്‍ത്തിക്കും

By News Desk

Published on :

തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്ബൂര്‍ണ ലോക്ഡൗണില്‍ ഇളവ് നല്‍കിയതോടെ നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകളും തുറന്നു പ്രവര്‍ത്തിക്കും. പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നാളത്തെ സമ്ബൂര്‍ണ ലോക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കിയത്.

ഞായറാഴ്ച ദിവസങ്ങളിലെ സമ്പൂർണ ലോക്ക് ഡൗൺ നാളെ ബാധകമല്ലാത്ത സാഹചര്യത്തിലാണ് മദ്യവിൽപനശാലകളും കള്ളുഷാപ്പുകളും തുറന്നു പ്രവർത്തിക്കുന്നതിന് എക്സൈസ് അനുമതി നൽകിയത്.

നിരവധി പ്രവേശന പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ചയിലെ സമ്പൂ‍ർണ ലോക്ക് ഡൗണിന് നാളെ ഇളവ് നൽകാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്.

ഇളവ് നല്‍കിയതോടെ ബാറുകളും ബവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും കള്ള് ഷാപ്പുകളും നാളെ പ്രവര്‍ത്തിക്കും. സമ്ബൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാനത്ത് ഞായർ ലോക്ഡൗണിൽ ആദ്യമായി ഇളവ് നൽകിയത്. ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷ എഴുതുന്നവർക്കും മാത്രമായിരുന്നു കഴിഞ്ഞ ആഴ്ചത്തെ ഇളവ്.

Anweshanam
www.anweshanam.com