ബാര്‍ കോഴ ആരോപണം: ബി​ജു ര​മേ​ശി​നെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യുമെന്ന് ചെ​ന്നി​ത്ത​ല

കെ.എം മാണിയുടെ അഭ്യര്‍ത്ഥനയില്‍ പിണറായി വിജയന്‍ ബാര്‍കോഴ കേസ് അട്ടിമറിച്ചെന്നും ബിജു രമേശ് അഭിപ്രായപ്പെട്ടിരുന്നു
ബാര്‍ കോഴ ആരോപണം: ബി​ജു ര​മേ​ശി​നെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യുമെന്ന് ചെ​ന്നി​ത്ത​ല

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ നിയമ നടപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ചെന്നിത്തല അറിയിച്ചു. ബാര്‍കോഴയില്‍ മൊഴി നല്‍കരുതെന്ന് തന്നോട് ചെന്നിത്തല അഭ്യ‌ര്‍ത്ഥിച്ചിരുന്നതായി ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അപകീര്‍ത്തികരമായ പ്രസ്‌താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്.

ബാ​ര്‍ ലൈ​സ​ന്‍​സ് ഫീ​സ് കു​റ​യ്ക്കാ​ന്‍ ബാ​റു​ട​മ​ക​ള്‍ പി​രി​ച്ച പ​ണ​ത്തി​ല്‍ ഒ​രു കോ​ടി രൂ​പ കെ​പി​സി​സി ഓ​ഫീ​സി​ല്‍ എ​ത്തി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും 50 ല​ക്ഷം രൂ​പ കെ.​ബാ​ബു​വി​നും 25 ല​ക്ഷം രൂ​പ വി.​എ​സ്. ശി​വ​കു​മാ​റി​നും കൈ​മാ​റി​യെ​ന്നാ​ണു ബി​ജു ര​മേ​ശ് ആ​രോ​പി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് മ​റ്റു ചി​ല​രും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്കു പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

കെ.എം മാണിയുടെ അഭ്യര്‍ത്ഥനയില്‍ പിണറായി വിജയന്‍ ബാര്‍കോഴ കേസ് അട്ടിമറിച്ചെന്നും ബിജു രമേശ് അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങളെ കൊള‌ളയടിച്ച്‌ അതൊരു ബിസിനസായി നടത്തുന്ന രാഷ്‌ട്രീയക്കാരെ നാം മാ‌റ്റിനിര്‍ത്തണമെന്നും രമേശ് ചെന്നിത്തലയുടെ പഴയ സാമ്ബത്തിക നിലയെത്ര ഇപ്പോഴത്തേത് എത്ര എന്ന് നമുക്കറിയാമെന്നും ബിജു രമേശ് പറഞ്ഞിരുന്നു.

ആ​രോ​പ​ണ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ന്‍ മ​ന്ത്രി​മാ​രും അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ വി​ജി​ല​ന്‍​സി​നു സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച ഫ​യ​ലി​ല്‍ മു​ഖ്യ​മ​ന്ത്രി ഒ​പ്പി​ട്ടെ​ങ്കി​ലും കാ​ബി​ന​റ്റ് പ​ദ​വി​യി​ലു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. അ​തി​നു​ള്ള അ​നു​മ​തി​യും തേ​ടി​യി​ട്ടു​ണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com