ബാര്‍ കോഴ കേസ്; കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍

മുന്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയ സംഭവത്തിലാണ് കൂടുതല്‍ രേഖകള്‍ തേടിയത്.
ബാര്‍ കോഴ കേസ്; കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് അന്വേഷണാനുമതി നല്‍കുന്നതിന് മുമ്പ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ആണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. മുന്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയ സംഭവത്തിലാണ് കൂടുതല്‍ രേഖകള്‍ തേടിയത്.

കെ.ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്ക് എതിരെ ബിജു രമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണ സാധ്യത തേടിയത്.

മുന്‍ മന്ത്രിമാരെന്ന നിലയില്‍ ഇവരുടെ നിയമനാധികാരി ഗവര്‍ണറാണ്. അതിനാലാണ് ഗവര്‍ണറുടെ അനുമതി തേടി സര്‍ക്കാര്‍ രാജ്ഭവനെ സമീപിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com