ആർ എസ് എസ് നേതാവ് ആർ ബാലശങ്കറിന്‌ സീറ്റ് നൽകാത്തതിൽ തനിക്ക് പങ്കില്ല:വി മുരളീധരൻ

അതിനപ്പുറം പ്രാധാന്യം നൽകേണ്ടതില്ല .ശോഭ സുരേന്ദ്രൻ കഴക്കൂട്ടത് അനുയോജ്യമായ സ്ഥാനാർഥി ആണെന്നും അദ്ദേഹം പറഞ്ഞു .
ആർ എസ്  എസ്  നേതാവ് ആർ  ബാലശങ്കറിന്‌ സീറ്റ് നൽകാത്തതിൽ തനിക്ക് പങ്കില്ല:വി മുരളീധരൻ

ന്യൂഡൽഹി :ആർ എസ് എസ് നേതാവ് ആർ ബാലശങ്കറിന്‌ സീറ്റ് നൽകാത്തതിൽ തനിക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ .കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർഥിയെ തീരുമാനിച്ചത് .അതിനു മുകളിൽ സ്വാധീനമുള്ള ഒരു ബി ജെ പി നേതാവുമില്ല .വി മുരളീധരന്റെ പോക്കറ്റിൽ നിന്നല്ല സീറ്റ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു .ബാലശങ്കറിന്റേത് സീറ്റ് കിട്ടാത്തതിലുള്ള വൈകാരിക പ്രകടനം മാത്രമാണ് .അതിനപ്പുറം പ്രാധാന്യം നൽകേണ്ടതില്ല .ശോഭ സുരേന്ദ്രൻ കഴക്കൂട്ടത് അനുയോജ്യമായ സ്ഥാനാർഥി ആണെന്നും അദ്ദേഹം പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com