
തിരുവനന്തപുരം: സംഗീതജ്ഞന് ബാലഭാസ്കറിെന്റ അപകടമരണ കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. കേസിലെ ഏക പ്രതി അര്ജുന് ഏപ്രില്‍ ഏഴിന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ആറ് മാസത്തെ അന്വേഷണത്തിനുശേഷം കഴിഞ്ഞ ദിവസമാണ് സി.ബി.െഎ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചത് അപകടകാരണമായെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഈ നിഗമനം തന്നെയായിരുന്നു ക്രൈംബ്രാഞ്ചിനും. അപകടസമയത്ത് കാര്‍ ഓടിച്ചയാളിനെ കുറിച്ച മൊഴികളാണ് ദുരൂഹതയുണ്ടെന്ന് തോന്നാന്‍ കാരണം. അര്‍ജുനാണ് കാര്‍ ഓടിച്ചതെന്ന് ബാലഭാസ്കറിെന്റ ഭാര്യ ലക്ഷ്മിയും ദൃക്സാക്ഷികളും മൊഴി നല്കി.
ബാലഭാസ്കറാണ് കാര്‍ ഒാടിച്ചതെന്നായിരുന്നു അര്ജുെന്റ മൊഴി. ഫോറന്‍സിക് പരിശോധനയുടെയും രഹസ്യമൊഴികളുടെയും സഹായമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായതെന്ന് സി.ബി.ഐ ഡിവൈ.എസ്.പി അനന്തകൃഷ്ണന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.