ബാലഭാസ്‌കറിന്റെ മരണം; സിബിഐ കൂടുതല്‍ പേരുടെ മൊഴിയെടുക്കുന്നു

സംഗീതജ്ഞന്‍ ഇഷാന്‍ ദേവ് ഉള്‍പ്പെടെ പത്തുപേരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുന്നത്.
ബാലഭാസ്‌കറിന്റെ മരണം; സിബിഐ കൂടുതല്‍ പേരുടെ മൊഴിയെടുക്കുന്നു

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കൂടുതല്‍ പേരുടെ മൊഴിയെടുക്കുന്നു. സംഗീതജ്ഞന്‍ ഇഷാന്‍ ദേവ് ഉള്‍പ്പെടെ പത്തുപേരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ബാലഭാസ്‌കറിന്റെ സംഗീത ഗ്രൂപ്പായ ബിഗ് ബാന്‍ഡ് സംഘത്തിലുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയേക്കും.

തിരുവനന്തപുരം പൂന്തുറ സിബിഐ ഓഫീസിലാണ് മൊഴിയെടുക്കല്‍ പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുമായുള്ള ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുകളടക്കമുള്ള കാര്യങ്ങളാകും സിബിഐ അന്വേഷണ സംഘം ചോദിച്ചറിയുക.

Related Stories

Anweshanam
www.anweshanam.com