ബാലഭാസ്‌കറിന്റെ മരണം; സിബിഐ അന്വേഷണവുമായി സഹകരിക്കില്ല; കലാഭവന്‍ സോബി

തനിക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും കലാഭവന്‍ സോബി പറഞ്ഞു.
ബാലഭാസ്‌കറിന്റെ മരണം; സിബിഐ അന്വേഷണവുമായി സഹകരിക്കില്ല; കലാഭവന്‍ സോബി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സിബിഐയിമായി ഇനി സഹകരിക്കില്ലെന്ന് കലാഭവന്‍ സോബി. തനിക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും കലാഭവന്‍ സോബി പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബി ഉള്‍പ്പെടെ നാല് പേരുടെ നുണ പരിശോധനാ ഫലം ഇന്നലെ സിബിഐക്ക് ലഭിച്ചിരുന്നു. അപകടസ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി റൂബിന്‍ തോമസ് ഉണ്ടായിരുവെന്ന കലാഭവന്‍ സോബിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു നുണപരിശോധനാ ഫലം. എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു കലാഭവന്‍ സോബിയുടെ പ്രതികരണം. സിബിഐ താന്‍ പറഞ്ഞത് കള്ളമാണെന്ന് കോടതിയില്‍ പറഞ്ഞാല്‍ നിയമനടപടി സ്വീകരിക്കുമെന്നുംഅന്വേഷണം അട്ടിമിറിക്കാന്‍ സമ്മതിക്കില്ലെന്നും സോബി പറഞ്ഞിരുന്നു.

Related Stories

Anweshanam
www.anweshanam.com