ബാലഭാസ്‌കറിന്റെ മരണം: നുണപരിശോധനക്ക് തയ്യാറെന്ന് നാല് പേര്‍

വിഷ്ണുസോമസുന്ദരം, പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവരാണ് സമ്മതം അറിയിച്ചത്
ബാലഭാസ്‌കറിന്റെ മരണം: നുണപരിശോധനക്ക് തയ്യാറെന്ന് നാല് പേര്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് നാല് പേര്‍ നുണപരിശോധനക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കളായ വിഷ്ണുസോമസുന്ദരം, പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവരാണ് സമ്മതം അറിയിച്ചത്.

ഡെല്‍ഹി, ചെന്നൈ ഫോറന്‍സിക് ലാബിലെ വിദഗ്ധ സംഘം നുണ പരിശോധന നടത്തും. കേസില്‍ ഈ നാലുപേരെ നുണപരിശോധന നടത്താന്‍ സിബിഐ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. സ്വര്‍ണക്കടത്തു സംഘങ്ങളുമായുളള ബന്ധത്തെ കുറിച്ച് വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇരുവരുടെയും ബിസിനസ് ഇടപാടുകളും ദുരൂഹമാണെന്നാണ് സിബിഐ വിലയിരുത്തല്‍.

Related Stories

Anweshanam
www.anweshanam.com