ബാലഭാസ്‌കറിന്റെ മരണം: കലാഭവന്‍ സോബിക്ക് വീണ്ടും നുണ പരിശോധന

കലാഭവന്‍ സോബിക്ക് സിബിഐ സംഘം വീണ്ടും നുണപരിശോധന നടത്തും.
ബാലഭാസ്‌കറിന്റെ മരണം: കലാഭവന്‍ സോബിക്ക് വീണ്ടും നുണ പരിശോധന

തിരുവനന്തപുരം: കലാഭവന്‍ സോബിക്ക് സിബിഐ സംഘം വീണ്ടും നുണപരിശോധന നടത്തും. കഴിഞ്ഞ ദിവസം കലാഭവന്‍ സോബിയെ നുണപരിശോധനത്ത് വിധേയനാക്കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും ഹാജരാകാനാണ് സോബിക്ക് സിബിഐ നോട്ടീസ് നല്‍കിയിട്ടുള്ളത്.

ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം. ബാലഭാസ്‌കറിന്റെ മരണം ആസൂത്രിതമാണെന്ന് ആവര്‍ത്തിച്ച് ആദ്യം മുതല്‍ തന്നെ രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് കലാഭവന്‍ സോബി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന് കലാഭവന്‍ സോബി വെളിപ്പെടുത്തിയിരുന്നു.

Related Stories

Anweshanam
www.anweshanam.com