സ്വര്‍ണക്കടത്ത് കേസ്: മുഖ്യപ്രതി കെടി റമീസിന് ജാമ്യം

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യകോടതിയാണ് ജാമ്യം അനുവദിച്ചത്.
സ്വര്‍ണക്കടത്ത് കേസ്: മുഖ്യപ്രതി കെടി റമീസിന് ജാമ്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെടി റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യകോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്തില്‍ പ്രധാന ആസൂത്രകനാണെന്ന് എന്‍ഐഎ കണ്ടെത്തിയ പ്രതിയാണ് കെടി റമീസ്. റമീസിന്റെ ജാമ്യത്തെ കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തിട്ടില്ല. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും ആള്‍ ജാമ്യവും ഒപ്പം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ രാവിലെ 10 മണിക്ക് മുമ്പ് തന്നെ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കൂടാതെ പാസ്പോര്‍ട്ട് കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com