നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പി​ച്ച കേസ് : രഹ്നഫാത്തി​മയ്ക്ക് ജാമ്യം
Kerala

നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പി​ച്ച കേസ് : രഹ്നഫാത്തി​മയ്ക്ക് ജാമ്യം

കേസില്‍ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെ കഴിഞ്ഞ എട്ടിനാണ് രഹ്ന പൊലീസിന് മുന്നില്‍ കീഴടങ്ങിയത്.

News Desk

News Desk

കൊച്ചി: സ്വന്തം നഗ്നശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെക്കൊണ്ട് ചിത്രംവരപ്പിച്ച്‌ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയ്ക്ക് എറണാകുളം പോക്സോ കോടതി ജാമ്യം അനുവദിച്ചു. കേസില്‍ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെ കഴിഞ്ഞ എട്ടിനാണ് രഹ്ന പൊലീസിന് മുന്നില്‍ കീഴടങ്ങിയത്.

ബോഡി പെയിന്‍റിങ്​ എന്ന കലാരൂപമാണ്​ ചിത്രീകരിച്ചതെന്നും സ്​ത്രീ ശരീരത്തെ സംബന്ധിച്ച തെറ്റായ കാഴ്​ചപ്പാട്​ മാറ്റാനായിരുന്നു ത​െന്‍റ ശ്രമമമെന്നും ആക്​റ്റിവിസ്​റ്റും മുന്‍ ബി.എസ്​.എന്‍.എല്‍ ജീവനക്കാരിയുമായ രഹനഫാത്തിമ വിശദീകരിച്ചിരുന്നു. എന്നാല്‍, ഇവരുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ നേരത്തെ സുപ്രീം കോടതിയടക്കം തള്ളിയിരുന്നു. കേസ്​ പരിഗണിക്കുന്ന എറണാകുളം പോക്​സോ കോടതിയാണ്​ ഇപ്പോള്‍ ജാമ്യം അനുവദിച്ചത്​.

ഇത്തരം പ്രവൃത്തികള്‍ തെറ്റല്ലെന്ന് ചെയ്യുന്നവര്‍ക്ക് തോന്നാമെങ്കിലും മറിച്ചു ചിന്തിക്കുന്നവരും സമൂഹത്തിലുണ്ടെന്നായിരുന്നു കോടതി വാക്കാല്‍ പറഞ്ഞത്. പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കാനും മക്കളെ അതു പഠിപ്പിക്കാനും കഴിയും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം ദൃശ്യങ്ങള്‍ പോസ്റ്റുചെയ്യുന്നതോടെ സംഭവം മാറുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

രഹ്ന ഫാത്തിമയക്കെതിരെ പോക്‌സോ വകുപ്പിലെ, സെക്ഷന്‍ 13,14,15 കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷന്‍ 67,75, 120 (എ) എന്നിവയും ചുമത്തിയിരുന്നു. വീഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബര്‍ ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്.

Anweshanam
www.anweshanam.com