പാലം അഴിമതിക്കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കുന്നത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു.
പാലം അഴിമതിക്കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കുന്നത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു.

സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതും ജാമ്യപേക്ഷയില്‍ പറയുന്ന കാര്യങ്ങളും പരസ്പരവിരുദ്ധം ആണെന്ന് സര്‍ക്കാര്‍ കോടതിയിയെ അറിയിച്ചു. ഇലക്ഷന് മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം കോടതി വിമര്‍ശിച്ചു. എന്നാല്‍, ജയിലില്‍ പോയാല്‍ ജീവനോടെ തിരിച്ചു വരാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ പറഞ്ഞു. വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്മേല്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com