ബഹ്​റൈനിൽ നിന്ന്​ കൊച്ചിയിലേക്കുള്ള വന്ദേഭാരത്​ വിമാനത്തി​​ന്റെ നിരക്ക്​ കൂട്ടി
Kerala

ബഹ്​റൈനിൽ നിന്ന്​ കൊച്ചിയിലേക്കുള്ള വന്ദേഭാരത്​ വിമാനത്തി​​ന്റെ നിരക്ക്​ കൂട്ടി

ഇതോടെ 21 ദിനാറി​​ന്റെ അധികച്ചെലവാണ്​ ഇനി യാത്രക്കാർക്ക്​ ഉണ്ടാവുക

By News Desk

Published on :

മനാമ: ബഹ്​റൈനിൽ നിന്ന്​ കൊച്ചിയിലേക്കുള്ള വന്ദേഭാരത്​ വിമാനത്തി​​ന്റെ നിരക്ക്​ കൂട്ടി. എയർ ഇന്ത്യ എക്​സ്​പ്രസ്​ സർവീസിന്​ ഇതുവരെ 85 ദിനാർ ആയിരുന്നത്​ 106 ദിനാർ ആയാണ്​ വർധിപ്പിച്ചിരിക്കുന്നത്​. ഇതോടെ 21 ദിനാറി​​ന്റെ അധികച്ചെലവാണ്​ ഇനി യാത്രക്കാർക്ക്​ ഉണ്ടാവുക.

വിമാന സർവീസിനുള്ള ചെലവ്​ ഉയർന്ന സാഹചര്യത്തിലാണ്​ നിരക്ക്​ കൂട്ടിയതെന്നാണ്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ സൂചിപ്പിക്കുന്നത്​. ബഹ്​റൈനിൽ നിന്ന്​ കൊച്ചിയിലേക്ക്​ ജൂലൈ 28നാണ്​ ഇനി സർവീസുള്ളത്​. അതോടെ, വന്ദേഭാരത്​ ദൗത്യത്തിൽ ബഹ്​റൈനിൽനിന്ന്​ കേരളത്തിലേക്കുള്ള നാലാം ഘട്ടം അവസാനിക്കുകയാണ്​. പുതിയ ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നാട്ടിലേക്കുള്ള യാത്രക്കാനാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്ക്​ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്​. വന്ദേഭാരത്​ വിമാനങ്ങളിൽ ഇതുവരെ 3398 പേരാണ്​ ബഹ്​റൈനിൽ നിന്ന്​ കേരളത്തിൽ എത്തിയത്​.

Anweshanam
www.anweshanam.com