ബബില്‍ പെരുന്ന അന്തരിച്ചു

ഇന്നലെ രാത്രി പത്തോടെ മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അന്ത്യം.
ബബില്‍ പെരുന്ന അന്തരിച്ചു

കൊച്ചി: കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവും ഏകാംഗ നാടക കലാകാരനുമായ ബബില്‍ പെരുന്ന ( വര്‍ഗീസ് ഉലഹന്നാന്‍) അന്തരിച്ചു. 56 വയസ്സായിരുന്നു. പ്രമേഹത്തെത്തുടര്‍ന്നു അദ്ദേഹത്തിന്റെ കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയിരുന്നു. ഇന്നലെ രാത്രി പത്തോടെ മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അന്ത്യം.

സംസ്ഥാനത്തുടനീളം ഒരുപാട് വേദികളില്‍ ഒറ്റയാള്‍ നാടകത്തിലൂടെ ശ്രദ്ധേയനായ കലാകാരനാണ് ബബില്‍ പെരുന്ന. ഒരു മാസം മുന്‍പ് പ്രമേഹരോഗം മൂര്‍ച്ഛിച്ച് കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും പത്രാധിപരുമായിരുന്ന പരേതനായ ഉലഹന്നാന്‍ കാഞ്ഞിരത്തുംമൂട്ടിലിന്റെ മകനാണ്. 42 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തുടനീളം പതിനായിരത്തിലേറെ ഏകാംഗ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: ജൂലി (കറുകച്ചാല്‍).

ചിത്രം: മനോരമ ഓണ്‍ലൈന്‍

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com