സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും

നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് കെ അയ്യപ്പന്‍റെ വീട്ടു വിലാസത്തിലേക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു
സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും. നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് കെ അയ്യപ്പന്‍റെ വീട്ടു വിലാസത്തിലേക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. ഇതെ തുടർന്നാണ് കെ.അയ്യപ്പൻ ഹാജരാകുന്നത്.

കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രണ്ട് തവണ അയ്യപ്പന് നോട്ടിസ് നൽകിയിരുന്നു. എന്നാൽ കെ അയപ്പന് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു സ്പീക്കറിന്റെ ഓഫിസിൽ നിന്ന് ലഭിച്ച മറുപടി. നിയമസഭ നടക്കാനിരിക്കുന്ന സാഹചര്യമായത് കൊണ്ട് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്ന് കത്തിൽ സൂചിപ്പിച്ചു. സ്പീക്കറുടെ ഓഫിസിനും സ്റ്റാഫിനും നിയമ പരിരക്ഷയുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ സ്പീക്കറിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിക്കും നിയമസഭാ ചട്ടം 165 പ്രകാരം പരിരക്ഷയുണ്ടെന്ന കത്ത് തള്ളിയതിന് പിന്നാലെകടുത്ത ഭാഷയിൽ സെക്രട്ടറിക്ക് കസ്റ്റംസിന്റെ മറുപടി വന്നു. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല, നിയമസഭാ റൂളിംഗുകളിലെ ചട്ടം 165 എന്ന് മനസ്സിലാക്കണമെന്ന് കസ്റ്റംസ് കത്തിൽ പറഞ്ഞു.

നേരത്തെ ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാവാനാവശ്യപ്പെട്ട് രണ്ട് തവണ കസ്റ്റംസ് കത്ത് നൽകിയിരുന്നെങ്കിലും അയ്യപ്പന് എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം ചേരുന്നതിനാൽ ജോലി തിരക്കുണ്ടെന്നാണ് അയ്യപ്പൻ കസ്റ്റംസിനെ അറിയിച്ചത്. മറ്റൊരു ദിവസം ഹാജരാകാൻ അനുവദിക്കണമെന്നും കസ്റ്റംസിനോട് ഇയാൾ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com